Advertisement

വി ഡി സവർക്കറല്ല,..വി ഡി സതീശൻ; മാപ്പൊന്നും കിട്ടില്ല..; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നെന്ന് യൂത്ത് കോൺഗ്രസ്

July 9, 2022
Google News 2 minutes Read

വി ഡി സവർക്കറല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.അദ്ദേഹം പറഞ്ഞതിൽ ഉറച്ചു തന്നെയാണ് നിൽക്കുന്നത് അതിൽ മാപ്പൊന്നും പ്രതീക്ഷിക്കേണ്ടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഗോള്‍വാള്‍ക്കറേക്കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസിന്റെ മുന്നറിയിപ്പിന് മറുപടി നൽകുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷയത്തെപ്പറ്റി പ്രതികരിച്ചത്.(Rahul Mamkootathil support over vd satheeshan)

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ്

VD
VD സവർക്കറല്ല,
VD സതീശൻ….
മാപ്പൊന്നും കിട്ടില്ല, പറഞ്ഞതിൽ ഉറച്ച് നില്ക്കും……

അതേസമയം, ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസിന്റെ മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് അയച്ചത്. ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണ്.

ഐക്യരാഷ്ട്ര സഭയുടേയും മുന്‍പത്തെ സര്‍വരാഷ്ട്ര സമിതിയുടെയും ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ചില കാര്യങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വികൃത സൃഷ്ടിയാണ് ഭരണഘടന എന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. അതായത് ഒന്നും നമ്മുടേതല്ല എന്ന്. പല രാജ്യങ്ങളുടെയും തുണ്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഭരണഘടന എന്നും ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. സജി ചെറിയാന്‍ പറഞ്ഞതും ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും ഒന്നു തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

സജി ചെറിയാന്‍ രാജിവയ്ക്കണമെന്നു പറഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തിലും തുടര്‍ന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആര്‍എസ്എസിന്റെ ഭാഷയാണെന്ന് വി.ഡി,സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഗോള്‍വള്‍ക്കറിന്റെ ‘ബഞ്ച് ഓഫ് തോട്‌സ്’ എന്ന പുസ്തകത്തില്‍ ഇതേ പരാമര്‍ശവും നിലപാടും ഉണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഇതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.

Story Highlights: Rahul Mamkootathil support over vd satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here