റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറി

റോജി എം ജോണ്‍ എംഎല്‍എയെ എഐസിസി സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസി വിഷ്ണുനാഥിനോടൊപ്പം കര്‍ണാടകയുടെ ചുമതല വഹിക്കും. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥി സംഘടന നേതാവായിരിക്കേ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.(roji m john appointed as aicc secretary)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
അടുത്ത വര്‍ഷം കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് റോജിയെ എഐസിസി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം റോജിക്കുണ്ട്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന തല വാര്‍ റൂം ടീമിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ വാര്‍ റൂമിന്റെ ചെയര്‍മാനായി ശശികാന്ത് സെന്തിലിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വാര്‍ റൂമിന്റ മേല്‍നോട്ടം നിര്‍വഹിക്കും.കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്‍കി.
Story Highlights: roji m john appointed as aicc secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here