പുറത്ത് കാത്ത് നിന്ന മാധ്യമ പ്രവർത്തകർച്ച് ചായ നൽകി അക്ഷത മൂർത്തി; വിവാദത്തിലായി ചായ കപ്പ് !

പുറത്ത് കാത്ത് നിന്ന മാധ്യമ പ്രവർത്തകർക്ക് ചായ നൽകിയ അക്ഷത മൂർത്തിയും ചായ കപ്പും വിവാദത്തിൽ. യു.കെ മുൻ മന്ത്രി റിഷി സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. വിവാദങ്ങൾക്ക് കാരണം ചായ നൽകിയ കപ്പ് തന്നെയാണ്. ( uk former minister wife tea cup controversy )
പ്രചരിക്കുന്ന വൈറൽ വിഡിയോയിൽ അക്ഷത മൂർത്തി ചായ കപ്പുകളുമായി നടന്നടുക്കുന്നത് കാണാം. എന്നാൽ ചായ കപ്പ് കണ്ടവർ ഞെട്ടി. കപ്പിൽ ‘എമ്മ ലേസി’ എന്ന ബ്രാൻഡിന്റെ പേര് ഉണ്ടായിരുന്നു. ഓരോ കപ്പിനും 38 പൗണ്ടാണ് വില. കൃത്യമായി പറഞ്ഞാൽ 3624.53 രൂപ !
‘ഒരു കപ്പിന് 38 പൗണ്ട് മുടക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുന്നില്ല. ബോറിസ് ജോൺസണെ അനുകരിക്കുകയാണോ ?’- ഒരു ട്വിറ്ററാറ്റി ട്വീറ്റ് ചെയ്തത് ഇങ്ങനെ.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
☕️ After his shock resignation last night, Rishi Sunak's wife Akshata Murthy brings out a round of tea for journalists waiting for him to show his face. pic.twitter.com/Yt8ldN2aX9
— ITV News Calendar (@itvcalendar) July 6, 2022
38 പൗണ്ട് കൊണ്ട് ഒരു കുടുംബത്തിന് രണ്ട് ദിവസം ഭക്ഷണം കഴിക്കാമെന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തു.
അമിത നികുതിയും, കുത്തനെ ഉയരുന്ന ജീവിത ചെലവുമായിരുന്നു ബോറിസ് ജോൺസൺ മന്ത്രിസഭയുടെ ഏറ്റവും വലിയ പോരായ്മായി ജനം കണ്ടിരുന്നത്. ഇതിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് പുതിയ വിവാദം.
Story Highlights: uk former minister wife tea cup controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here