മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

കൊച്ചി – ധനുഷ്ക്കൊടി ദേശീയ പാതയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണുനിക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ് ( Another landslide in Munnar ).
കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും മണ്ണിടിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്.
Read Also: കാസർഗോഡ് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരീയ ഭൂചലനം
മണ്ണിടിച്ചിൽ തുടർച്ചയായയോടെ പഴയമൂന്നാർ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിർദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്.
വലിയ അളവിലല്ലെങ്കിൽ കൂടിയും മേഖലയിൽ തുടർച്ചയായി മണ്ണിടിയുന്നുണ്ട്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിക്കുന്നുണ്ട്. എപ്പോൾ മണ്ണിടിയും എന്ന് പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ മൂന്നാറിലടക്കം മഴ തുടരുകയാണ്. ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്.
Story Highlights: Another landslide in Munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here