ഫോണില്‍ അശ്ലീല വിഡിയോയുണ്ടെന്ന് എല്ലാവരോടും പറയുമെന്ന് ഭീഷണിപ്പെടുത്തി;11കാരനെ കൊലപ്പെടുത്തി കൂട്ടുകാരന്‍

തന്റെ ഫോണിലെ അശ്ലീല വിഡിയോ കണ്ടുപിടിച്ച് ഭീഷണിപ്പെടുത്തിയ 11കാരനെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ലാഹ്ചുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാല് ദിവസങ്ങളായി കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. കുട്ടിയുടെ സുഹൃത്തായിരുന്ന രാഘവേന്ദ്ര രജ്പുത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. (friend murdered child after kid found Pornographic Video in Mobile Gallery )
കുട്ടിയുമായി നല്ല അടുപ്പത്തിലായിരുന്ന രാഘവേന്ദ്ര കുട്ടിയ്‌ക്കൊപ്പം വിഡിയോ ഗെയിമുകള്‍ കളിക്കുന്നത് പതിവായിരുന്നു. രാഘവേന്ദ്രയുടെ ഫോണില്‍ ബുധനാഴ്ച പബ്ജി കളിച്ചുകൊണ്ടിരിക്കെ കുട്ടി അശ്ലീല ദൃശ്യങ്ങളടങ്ങിയ ഒരു ഫോള്‍ഡര്‍ കണ്ടെത്തുകയും ഇത് താന്‍ എല്ലാവരോടും പറയുമെന്ന് രാഘവേന്ദ്രയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി ബഹളം വച്ചതോടെ യുവാവ് ഭയന്നു. കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ കുട്ടിയെ ഇയാള്‍ വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതായതോടെ പിതാവ് ലാഹ്ചുര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മദൃദേഹം പൊലീസ് കണ്ടെത്തുന്നത്. പിന്നീട് പൊലീസ് നായയെ കൊണ്ടുവന്ന് ഉള്‍പ്പെടെ അന്വേഷണം നടത്തുകയും രാഘവേന്ദ്രയേയും സുഹൃത്തുക്കളേയും പൊലീസ് പിടികൂടുകയുമായിരുന്നു.
Story Highlights: friend murdered child after kid found Pornographic Video in Mobile Gallery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here