മധ്യപ്രദേശിൽ ആദിവാസി യുവാവിന് ക്രൂര മർദ്ദനം: സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ നിറച്ചു

മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി വിദ്യാർത്ഥിയ്ക്ക് ക്രൂരമർദനം. 50,000 രൂപ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് നാല് പേർ ആക്രമിക്കുകയായിരുന്നു. 21 കാരനായ യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിക്കുകയും നഗ്നയായി വീഡിയോ പകർത്തുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് 4 പേരെയും അറസ്റ്റ് ചെയ്തു.
ജൂലൈ 9 നാണ് സംഭവം. അലിരാജ്പൂർ സ്വദേശി പങ്കജ് രണ്ട് സഹോദരിമാരോടൊപ്പം പ്രതി നാസിം ഖാന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൻ്റെ 50,000 രൂപ മോഷ്ടിച്ച് വിദ്യാർത്ഥി ലാപ്ടോപ്പ് വാങ്ങിയതായി പ്രതി നാസിമിന് സംശയം തോന്നി. തുടർന്ന് ഈദിന് ആടുകളെ കൊണ്ടുവരാൻ എന്ന വ്യാജേന നസീം പങ്കജിനെയും കൂട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇവിടെ നാല് യുവാക്കൾ ചേർന്ന് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിക്കുകയും പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.
യുവാക്കൾ വിദ്യാർത്ഥിയെ നഗ്നയായി വീഡിയോ പകർത്തി. മണിക്കൂറുകളോളം മർദിച്ച ശേഷം പങ്കജിനെ വീട്ടിൽ ഉപേക്ഷിച്ചു. ആരോടെങ്കിലും പരാതിപ്പെട്ടാൽ വീഡിയോ വൈറലാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. അപകടത്തിൽ ഉണ്ടായ പരിക്കുകൾ ആണെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിദ്യാർത്ഥി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായ വകുപ്പുകൾ പ്രകാരം വീട്ടുടമയെയും മറ്റ് ആളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Story Highlights: 4 Arrested In Madhya Pradesh For Beating Man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here