Advertisement

കുവൈത്ത് മനുഷ്യകടത്ത്; പരാതി നൽകാത്ത യുവതികൾക്കും പണം വാഗ്ദാനം ചെയ്തു; നീക്കം കൂടുതൽ കേസുകൾ വരാതിരിക്കാൻ

July 11, 2022
2 minutes Read
kuwait human trafficking culprit offer money to victims

കുവൈത്ത് മനുഷ്യകടത്തിൽ ഇരകളെ സ്വാധിനിക്കാൻ ശ്രമം. പരാതി നൽകാത്ത യുവതികളെ ഫോണിൽ ബന്ധപ്പെട്ടാണ് പണം വാഗ്ദാനം ചെയ്തത്. പ്രധാന പ്രതിക്കെതിരെ കൂടുതൽ കേസുകൾ വരാതിരിക്കാനാണ് ശ്രമമെന്നാണ് ഇരകളുടെ ആരോപണം. ( kuwait human trafficking culprit offer money to victims )

കുവൈത്തിലെ മനുഷ്യകടത്ത് സംഘത്തിൽ നിന്നും രക്ഷപ്പെട്ട തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ ഫോണിലേക്കാണ് പണം വാഗ്ദാനം ചെയ്ത് കോളുകൾ വന്നത്. കേസിലെ പ്രധാന പ്രതിയായ കണ്ണൂർ സ്വദേശി മജീദ് പാവമാണെന്നും പരാതി നൽകരുതെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. പ്രതിഫലമായി ജോലി ചെയ്ത് ലഭിക്കാനുള്ള രണ്ട് മാസത്തെ പണം നൽകാമെന്നും വാഗ്ദാനം ചെയ്തു.

നാട്ടിൽ മടങ്ങിയെത്തിയ യുവതികൾ ദുരനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എന്നാൽ പരാതി നൽകാൻ കൊല്ലം , തിരുവനന്തപുരം സ്വദേശികൾ തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ മജീദാണെന്നാണ് യുവതികൾ പറയുന്നത്. പരാതി കൊടുത്തവരുടെ പേരുവിവരങ്ങളും ഫോണിൽ വിളിച്ച യുവതി തേടിയതായും ഇരകൾ പറയുന്നു.

Read Also: കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ കുവൈത്ത് നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്

അതേസമയം മജീദിനെ പിടികൂടുന്നത് വരെ നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരാതി നൽകിയ കൊച്ചി സ്വദേശിനികൾ വ്യക്തമാക്കി.

Story Highlights: kuwait human trafficking culprit offer money to victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top