Advertisement

മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം; മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

July 11, 2022
Google News 2 minutes Read

കോഴിക്കോട് മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് മലപ്രം സ്വദേശി ഷാജു മരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം. നെല്‍കൃഷിയും വാഴകൃഷിയുമെല്ലാം ചെയ്യുന്ന പ്രദേശമാണ് ചാലിപ്പാടം. കഴിഞ്ഞ കുറച്ചു ദിവസമായി കോഴിക്കോട്ട് കനത്ത മഴയാണ്.

അതിന്റെ ഭാഗമായി മാവൂരിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഈ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടയിലാണ് തോണി മറിഞ്ഞ് അപകടം സംഭവിക്കുന്നത്. രണ്ടു പേരും തോണി മറിഞ്ഞ് ചാലപ്പാടത്ത് വീണു. പക്ഷേ സുഹൃത്ത് നീന്തി രക്ഷപെട്ടു. ഷാജു തോണിയുടെ അടിയില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തി കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story Highlights: One person died after the canoe overturned at Mavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here