Advertisement

‘ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണം’ : കെ.വി തോമസ്

July 11, 2022
3 minutes Read
vd satheesan should give clarification says kv thomas

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെവി തോമസ്. ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ( vd satheesan should give clarification says kv thomas )

‘മാധ്യമ പ്രവർത്തകരിൽ നിന്നും എത്ര നാൾ ഒളിച്ചോടും ? ആർഎസ്എസിനെ എതിർക്കുന്ന സതീശൻ എന്തിന് പരിപാടികളിൽ പങ്കെടുത്തുവെന്ന് വ്യക്തമാക്കണം. പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഒരു നാൾ തിരിച്ചടി ഉണ്ടാകുമെന്ന് ഓർക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ സതീശന്റെ സഖ്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നു’- കെ.വി തോമസ് പറഞ്ഞു. ചിത്രങ്ങൾ സഹിതം പുറത്ത് വന്നതോടെ ആരോപണം നിഷേധിക്കാനാകില്ലെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: വി.ഡി.സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍

വി.ഡി.സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്ററും ഹിന്ദുഐക്യ വേദി നേതാവ് ആർ.വി.ബാബുവും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഫേസ്ബുക്കിലാണ് പഴ ചിത്രങ്ങൾ പങ്കിട്ടത്. 2013 മാർച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയിൽ പങ്കെടുക്കുന്നതാണ് ചിത്രം. സതീശൻ ഇപ്പോൾ ആർക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദൻ മാസ്റ്റർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ചോദിച്ചു.

Story Highlights: vd satheesan should give clarification says kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top