അട്ടപ്പാടിയിൽ കൊല്ലപ്പെട്ട വിനായകന് ഏറ്റത് ക്രൂരമർദ്ദനമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

അട്ടപ്പാടിയിൽ യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിനായകന് ഏറ്റത് ക്രൂരമർദ്ദനമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മർദനത്തിൽ മസിലുകൾക്ക് ഗുരുതര പരുക്കേറ്റു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. രണ്ട് വൃക്കയുടെയും പ്രവർത്തനം നിലച്ചു. വാരിയെല്ലുകൾക്കും കാര്യമായ ക്ഷതമേറ്റിട്ടുണ്ട്.
വിനായകൻ്റെ രണ്ട് കാലുകൾക്കും കൈകൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾ നീരുവച്ച് പഴുത്തിരുന്നു.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രതികള്‍ വടികളും ഇരുമ്പും പൈപ്പും കൊണ്ടാണ് യുവാക്കളെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി മര്‍ദനമേറ്റതാണ് നന്ദകിഷോറിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Story Highlights: attappadi murder postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here