Advertisement

കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്

July 12, 2022
1 minute Read

കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം നാളെ ഉച്ചക്ക് 2 മണിമുതൽ പമ്പയാറ്റിൽ അരങ്ങേറും. ഉച്ചക്ക് 1.30 നു ജില്ലാ കളക്ടർ രേണുരാജ് ഐ എ എസ് പതാക ഉയർത്തും. 2.35 ന് ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എം പി ഫ്ലാഗ് ഓഫ് ചെയ്യും. ഇടവേളയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉൽഘാടനം ചെയ്യും.(chambakkulam moolam jalolsavam)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

വൈകിട്ട് 5 ന് സമ്മാനദാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിക്കും. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂർക്കാട് ബസിലിക്കയിലും തിരുവിതാംകൂർ ദേവസ്വം അധികാരികൾ നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.

Story Highlights: chambakkulam moolam jalolsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top