സിപിഐഎം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്‍

പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഐഎമ്മിന്റെ ഗൂഡാലോചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തില്‍ സിപിഐഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കണം. സംഭവം നടന്ന ദിവസം പയ്യന്നൂരില്‍ നടന്ന സിപിഐഎം പൊതുയോഗത്തില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണം ( rss office attacked cpim: k surendran ).
നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് സ്വര്‍ണ്ണക്കടത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഐഎമ്മും സര്‍ക്കാരു ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. എകെജി സെന്റര്‍ ആക്രമണത്തിന്റെയും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന്റെയും തുടര്‍ച്ചയാണ് പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ബോംബേറ്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണം മറയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. കേരളത്തിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്ന് കഴിഞ്ഞു. ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകണം. പ്രതികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധം സൃഷ്ടിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights: CPIM is trying to make Kerala a riot zone: K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here