പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനം; പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതിചേര്‍ത്തു. പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കിരണ്‍ കടലില്‍ വീണിരിക്കാമെന്നും പൊലീസ് നിഗമനമുണ്ട്.(girl’s relatives were added as the accused in man missing at azhimala)
നരുവാമൂട് സ്വദേശി കിരണിനെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. ആദ്യം കിരണ്‍ കടലില്‍ ചാടി ജീവനൊടുക്കിയെന്നാണ് കരുതിയതെങ്കില്‍ അന്വേഷണം പുരോഗമിച്ചതോടെ തിരോധാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞു.
മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഭയന്നോടിയ കിരണ്‍ കാല്‍ വഴുതി കടലില്‍ വീണു. ഇതാണ് തിരോധാനത്തെക്കുറിച്ചുള്ള പൊലീസിന്റെ നിഗമനം. അതിനാലാണ് അസ്വാഭാവിക മരണം എന്ന കുറ്റം മാറ്റി തട്ടിക്കൊണ്ടുപോകല്‍, മര്‍ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ അധികമായി ചുമത്തിയത്.
Read Also: HRDS സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ
പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ്, ബന്ധു എന്നിവരാണ് പ്രതികള്‍. പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്ത പൊലീസ് ഒളിവിലുള്ള മൂവരെയും ഉടന്‍ സ്റ്റഷനില്‍ ഹാജരാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ കിരണിനെ തട്ടിക്കൊണ്ടുപോയി ബലമായി കടലില്‍ ഇട്ടെന്ന് ആരോപണം ഉണ്ടങ്കിലും അതിന്റെ സാധ്യത പൊലീസ് തള്ളുന്നു.
Story Highlights: girl’s relatives were added as the accused in man missing at azhimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here