Advertisement

രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്; കോൺ​ഗ്രസിന്റെ പ്രധാന യോ​ഗത്തിൽ പങ്കെടുത്തെക്കില്ല

July 12, 2022
Google News 2 minutes Read

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‌‌യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള യോഗം വ്യാഴാഴ്ച ചേരാനിരിക്കെയാണ് രാഹുലിന്റെ യാത്ര. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള തുടര്‍ച്ചയായ പരാജയങ്ങളും ഗോവയിലെ കൂറുമാറ്റം തടയാന്‍ പാര്‍ട്ടിക്ക് കഴിയാതെ വന്ന സാഹചര്യത്തിനുമിടയിലെ രാഹുലിന്റെ യാത്രകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് രാഹുൽ യൂറോപ്പിലേക്ക് പുറപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.(Rahul Gandhi leaves for ‘personal foreign trip’)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി രാഹുല്‍ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.രാഹുലിന്റെ അടിക്കടിയുള്ള ഇത്തരം വിദേശ സന്ദര്‍ശനങ്ങള്‍ നിര്‍ണായക രാഷ്ട്രീയ നിമിഷങ്ങളില്‍ നേതൃപരമായ പങ്ക് ഏറ്റെടുക്കുന്നതിനെ ബാധിക്കുമെന്നാണ് വിമര്‍ശനം.

അതേസമയം കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലവില്‍ പ്രതികരിച്ചിട്ടില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചിരുന്നു. സോണിയാ ഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. രാഹുല്‍ ഗാന്ധി ഈ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.ഒക്‌ടോബര്‍ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ അല്ലെങ്കില്‍ യുണൈറ്റഡ് ഇന്ത്യ കാമ്പെയ്‌നിന്റെ പദ്ധതികളും വ്യാഴാഴ്ചത്തെ പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

Story Highlights: Rahul Gandhi leaves for ‘personal foreign trip’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here