ആർ ശ്രീലേഖയുടെ ആരോപണങ്ങൾ പൊലീസിന്റെ മുഖത്ത് ആഞ്ഞ് അടിച്ചതിന് തുല്യം; മുൻ ഡിജിപി ടി അസഫലി ട്വന്റിഫോർ എൻകൗണ്ടറിൽ

ആർ ശ്രീലേഖയുടെ ആരോപണങ്ങൾ കേസിനെ ബാധിക്കില്ലെന്ന് മുൻ ഡിജിപി ടി അസഫലി ട്വന്റിഫോർറിനോട്. ആർ ശ്രീലേഖയുടെ ആരോപണങ്ങൾ കേരളാ പൊലീസിന്റെ മുഖത്ത് ആഞ്ഞ് അടിച്ചതിന് തുല്യം. ശ്രീലേഖയുടെ ആരോപണങ്ങൾ കോടതിയലക്ഷ്യ കേസിന്റെ പരിധിയിൽ വരുന്നതെന്ന് മുൻ ഡിജിപി ടി അസഫലി വ്യക്തമാക്കി. കേരള പൊലീസിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ചമച്ചിരിക്കുന്നത് അതിന് വ്യക്തമായ മറുപടി ആർ ശ്രീലേഖക്ക് നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഡിജിപി അസഫലിയുടെ പ്രതികരണം ട്വന്റിഫോർ എൻകൗണ്ടറിലൂടെയായിരുന്നു.(t asaf ali response to sreelekha ips statement on dileep case)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ
പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസിലെ പ്രതിയായ പള്‍സര്‍ സുനി മുമ്പും നടിമാരെ പീഡിപ്പിച്ചിട്ടുണ്ട് എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ശ്രീലേഖ തന്‍റെ യൂട്യൂബ് ചാനലിലൂടെ നടത്തിയത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീലേഖയുടെ യൂ ട്യൂബ് വീഡിയോ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു.
ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം.
Story Highlights: t asaf ali response to sreelekha ips statement on dileep case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here