Advertisement

‘വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ല, മറിച്ച്‌ ഗാന്ധിജിയുടെ പിൻഗാമിയാണ്’; ടി സിദ്ദിഖ് എംഎൽഎ

July 12, 2022
Google News 2 minutes Read

വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ല, മറിച്ച്‌ ഗാന്ധിജിയുടെ പിൻഗാമിയാണെന്ന് ടി സിദ്ദിഖ് എംഎൽഎ. മാപ്പ്‌ പറയുമെന്ന് ആരും സ്വപ്നം കാണണ്ട. പറഞ്ഞത്‌ ഇതാണ്. ഭരണഘടനയെ എതിർക്കുന്നതിൽ ആർ എസ്‌ എസിനും സിപിഐഎമ്മിനും ഒരേ നിലപാടാണ്, അത്‌ ഇനിയും പറയുമെന്ന് അദ്ദേഹം പറഞ്ഞു. ടി സിദ്ദിഖ് എംഎൽഎ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഷയത്തിൽ നിലപാട് അറിയിച്ചത്.(t siddique support over v d satheeshan)

പ്രതിപക്ഷ നേതാവ്‌ ഇന്ന് കേരളത്തിൽ ആർഎസ്‌എസ്‌ ഏറ്റവും കൂടുതൽ ഭയക്കുന്ന നേതാവാണ്. അവരുടെ പല വാദങ്ങളും കള്ളപ്രചാരണങ്ങളും സഭയിലും പുറത്തും പൊളിച്ചടുക്കുന്ന നേതാവാണ്. ആർഎസ്‌എസിനെ എതിർക്കുന്നതിലും വിമർശിക്കുന്നതിലും ശ്രീ വി ഡി സതീശനെ പോലെ ഒരു നേതാവ്‌ സിപിഐമ്മിനും ഇല്ല എന്ന് മാത്രമല്ല; സിപിഐഎം ഭരിക്കുന്ന കേരളത്തിൽ ആർ എസ്‌ എസിന്റെ നിഴൽ ഭരണം നടക്കുകയാണെന്ന യാഥാർത്ഥ്യം ജനങ്ങൾക്കിടയിൽ ചർച്ചയായി ഉയർന്ന് വരികയും ചെയ്തിരിക്കുന്നു എന്നും ടി സിദ്ദിഖ് എംഎൽഎ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ടി സിദ്ദിഖ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ വേദിയിൽ വി.എസ്.അച്യുതാനന്ദനും എത്തിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്‍ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. 2013 മാർച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. ചടങ്ങിൽ പി.പരമേശ്വരനും ഉണ്ടായിരുന്നു.
ഇതേ പുസ്തകം പല ജില്ലകളിൽ പ്രകാശനം ചെയ്തിരുന്നു. അതിന്‍റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിലാണു പ്രതിപക്ഷ നേതാവ്‌ ശ്രീ വി ഡി സതീശൻ പങ്കെടുത്തത്. അതും മാതൃഭൂമി ബുക്സിന്റെ മാനേജിംഗ്‌ ഡയരക്ടറായിരുന്ന ശ്രീ വിരേന്ദ്ര കുമാർ ക്ഷണിച്ചിട്ട്‌ പോയത്‌. അല്ലാതെ ആർ എസ്‌ എസ്‌ ക്ഷണിച്ചിട്ടുമില്ല. പ്രതിക്ഷ നേതാവ്‌ ഇന്ന് കേരളത്തിൽ ആർ എസ്‌ എസ്‌ ഏറ്റവും കൂടുതൽ ഭയക്കുന്ന നേതാവാണു. അവരുടെ പല വാദങ്ങളും കള്ളപ്രചാരണങ്ങളും സഭയിലും പുറത്തും പൊളിച്ചടുക്കുന്ന നേതാവാണു. ആർ എസ്‌ എസിനെ എതിർക്കുന്നതിലും വിമർശിക്കുന്നതിലും ശ്രീ വിഡി സതീശനെ പോലെ ഒരു നേതാവ്‌ സിപിഎമ്മിനു ഇല്ല എന്ന് മാത്രമല്ല; സിപിഎം ഭരിക്കുന്ന കേരളത്തിൽ ആർ എസ്‌ എസിന്റെ നിഴൽ ഭരണം നടക്കുകയാണെന്ന യാഥാർത്ഥ്യം ജനങ്ങൾക്കിടയിൽ ചർച്ചയായി ഉയർന്ന് വരികയും ചെയ്തിരിക്കുന്നു.
ശ്രീ വിഡി സതീശൻ സവർക്കറുടെ പിൻഗാമിയല്ല; മറിച്ച്‌ ഗാന്ധിജിയുടെ പിൻഗാമിയാണു. മാപ്പ്‌ പറയുമെന്ന് ആരും സ്വപ്നം കാണണ്ട… പറഞ്ഞത്‌ ഇതാണു. “ഭരണഘടനയെ എതിർക്കുന്നതിൽ ആർ എസ്‌ എസിനും സിപിഎമ്മിനും ഒരേ നിലപാടാണ്.”അത്‌ ഇനിയും പറയും.

മുന്‍ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിഡി സതീശന്‍റെ 2013ല്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടയില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ ആര്‍ എസ് എസ് പുറത്തുവിട്ടിരുന്നു. പ്രസ്താവന പിന്‍വലിച്ച് സതീശന്‍ മാപ്പ് പറയണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടു.

Story Highlights: t siddique support over v d satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here