കണ്ണൂര്‍ വളപട്ടണം ഐഎസ് കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍ വളപട്ടണം ഐഎസ് കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. തീവ്രവാദം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും മാത്യകാപരമായ ശിക്ഷനൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. ഐഎസ് പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ചുവെന്നും ചെയ്ത കുറ്റത്തിൽ പശ്ചാത്താപമുണ്ടെന്നും കേസിലെ അഞ്ചാം പ്രതി യു.കെ.ഹംസ കോടതിയിൽ പറഞ്ഞു ( Valapattanam IS case ).
പ്രതികൾ രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതായി തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. മൂന്നു പ്രതികൾക്കും ഐഎസ് ബന്ധമുണ്ട് ഇവർ മറ്റുള്ളവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി. യുഎപിഎ ആക്ട 38,39 ഐപിസി 120 B എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഐപിസി 120 B പ്രകാരം പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കും. യുഎപിഎ ആക്ട് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2019ലാണു കേസിൽ വിചാരണ തുടങ്ങിയത്.
ചക്കരക്കല്ല് മുണ്ടേരി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം കെ.വി.അബ്‌ദുള്‍ റസാഖ്, തലശേരി ചിറക്കര യു.കെ.ഹംസ എന്നിവരാണു പ്രതികള്‍.
കേസിൽ ആകെ 12 പേരുണ്ടായിരുന്നു. മറ്റുപ്രതികളെല്ലാം മരണപ്പെട്ടു. 5 വർഷം വിചാരണ കാലയളവിൽ ജയിലിൽ കഴിഞ്ഞതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. അഞ്ചാം പ്രതി ഹംസ കോടതിയിൽ പശ്ചാത്താപം രേഖപ്പെടുത്തി മാപ്പു പറയുകയും ചെയ്തു. തീവ്രവാദ കേസുകളിൽ മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ഉദയ്പൂർ കൊലപതകം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 15 ലേറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസിൽ ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഐഎഎസ് ഏറ്റെടുക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്ചെയ്യുന്നതിന് പ്രതികൾ ഗൂഡാലോചന നടത്തിയെന്നും സിറിയയിൽ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്. എൻഐഎ കോടതി വെള്ളിയാഴച ശിക്ഷ വിധിക്കും.
Story Highlights: three accused guilty in Kannur Valapatnam IS case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here