ഒരു ഓട്ടോയില്‍ നിന്ന് ഇറങ്ങിയത് 27 പേര്‍; കണ്ണ് തള്ളി പൊലീസ്

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്ക് പോലും അപകടകരമാണ്. അതിനാല്‍, നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അധികാരികള്‍ പിഴ ചുമത്തുന്നത് കാണുന്നതില്‍ അതിശയിക്കാനില്ല, കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയുടെ കാഠിന്യം വ്യത്യാസപ്പെടും ചെയ്യും. അത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് ഒരു ഓട്ടോറിക്ഷക്ക് വലിയ സംഖ്യ പിഴ ചുമത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്…. ഇതിലെ കൗതുകമെന്തെന്നാല്‍, വെറും അഞ്ചോ ആറോ യാത്രക്കാരുമായി പോയ ഓട്ടോക്ക് അല്ല പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്…. പകരം ഡ്രൈവര്‍ ഉള്‍പ്പെടെ 27 യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോക്ക് എതിരെയാണ് പിഴ ( UP police seize auto carrying 27 people) .
ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി ഏരിയയ്ക്ക് സമീപമാണ് സംഭവം. അമിത വേഗത്തില്‍ പായുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സ്പീഡ് ഗണ്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒടുവില്‍ യാത്രക്കാരോട് ഇറങ്ങാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍, രണ്ട് ഡസനിലധികം ആളുകള്‍ അതില്‍ നിന്ന് ഇറങ്ങുന്നത് കണ്ട് അവര്‍ സ്തംഭിച്ചു പോയി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചെക്കിംഗിന് വേണ്ടി ഓട്ടോറിക്ഷ നിര്‍ത്തിച്ച പൊലീസുകാരന്‍ ഈ കുത്തിനിറച്ചു വരുന്ന ഓട്ടോക്കെതിരെ 11500 രൂപയാണ് പിഴ ചുമത്തിയത്. അമിത വേഗത്തില്‍ വരികയായിരുന്ന ഈ ഓട്ടോയിലെ ഓരോ യാത്രക്കാരെയും ഓട്ടോയില്‍ നിന്ന് ചെക്കിങ്ങിനു വേണ്ടി തിരക്കിയപ്പോഴാണ് മൊത്തത്തില്‍ 27 പേരുണ്ടെന്ന് മനസിലായത്.
സാധാരണ ഒരു ഓട്ടോറിക്ഷയില്‍ പരമാവധി ആറുപേര്‍ക്ക് കയറാം, എന്നാല്‍ ഈ വാഹനം നിര്‍ത്തിയപ്പോള്‍ പ്രായമായവരും കുട്ടികളുമടക്കം 27 പേരെങ്കിലും വാഹനത്തില്‍ ഉള്ളതായി കണ്ടെത്തുകയും അപ്പോള്‍ പ്രദേശത്തുണ്ടായിരുന്നവര്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമത്തില്‍ പങ്കിടുകയും ചെയ്യുകയായിരുന്നു. ഈ വീഡിയോയാണ് വൈറലായത്. ‘എങ്ങനെ ആണ് ഇത്രയധികം ആളുകള്‍ ഈ വാഹനത്തില്‍ സഞ്ചരിക്കുന്നത്’ എന്ന് അതിശയത്തോടെ ചോദിക്കുകയാണ് സമൂഹമാധ്യമത്തിലൂടെ ഈ വീഡിയോ കണ്ടവരും. ‘ഇത് ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കുകയാണോ ലക്ഷ്യമിടുന്നത്’ എന്ന് ഹാസ്യരൂപേണ ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. 27 യാത്രക്കാര്‍ക്ക് 9 ഓട്ടോയില്‍ പോകാമായിരുന്നു. എന്നാല്‍ ഒരു ഓട്ടോയില്‍ പോകാന്‍ ആണ് എല്ലാവരും ശ്രമിച്ചത്… ഇതുമൂലം അവര്‍ ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുകയായിരുന്നു, അവരെ അഭിനന്ദിക്കണം എന്ന് വൈറല്‍ ആയ വീഡിയോയുടെ താഴെ കമന്റുകള്‍ ഉണ്ട്. ഇതില്‍ നിന്ന് ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന് തന്റെ ടെസ്ലയ്ക്കുള്ള മികച്ച ആശയം ലഭിക്കാന്‍ സാധ്യയുണ്ടെന്നും, ഓട്ടോ ഓടിച്ച ആള്‍ക്ക് പ്രേത്യേകം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നല്‍കണമെന്നും പരിഹാസ്യ രൂപേണയുള്ള കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.
ഈ കാഴ്ച്ചയില്‍ വലിയ കൗതുകമൊന്നും ഇല്ലെന്നും ഇതെല്ലം ഇന്ത്യയില്‍ സര്‍വ്വസാധാരണമാണെന് പറയുന്നവരും ഉണ്ട്. ഇന്ത്യയില്‍ ജനസംഖ്യ കൂടുതല്‍ ഉള്ളതുകൊണ്ട് തന്നെ ചെലവ് കുറക്കാന്‍ പലതരത്തിലും ഉള്ള പൊടിക്കൈകള്‍ എടുക്കാറുണ്ട് ഈ രാജ്യത്തെ ജനങ്ങള്‍. കാറിലും ബൈക്കിലും ആയി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ഇന്ധന ചെലവ് കാരണം പൊതു ഗതാഗതം ആണ് പലപ്പോഴും ജനങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്. അതിനു പുറമെ ചെയ്യാന്‍ പാടില്ലെന്ന് അറിയാമെങ്കിലും കാര്യം നടത്താന്‍ ഇതുപോലെയുള്ള അധികം ആളുകളെ ഒറ്റ വണ്ടിയില്‍ കുത്തി നിറച്ചുകൊണ്ട് പോകുന്ന കുറുക്കുവഴികള്‍ നോക്കി നടക്കാറും ഉണ്ട് ഒട്ടനേകം പേര്‍. എന്തായാലും റിപോര്‍ട്ടുകള്‍ പ്രകാരം വൈറലായ വിഡിയോയില്‍ ഉള്ള ഈ ഓട്ടോ ഇപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലാണ്.
Story Highlights: UP police seize auto carrying 27 people; Rs 11,500 fine imposed; video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here