കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍ നിന്ന് കണ്ടെത്തി

കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍ നിന്ന് കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം. കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിക്ക് മുന്നില്‍നിന്നാണ് ആംബുലന്‍സ് മോഷണം പോയത്. (ambulance stolen from karunagappally found in kochi)
ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. KL 66 4249 നമ്പരുള്ള നന്മ ആംബുലന്‍സാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം നഷ്ടമായെന്ന് മനസിലായുടന്‍ അധികൃതര്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആംബുലന്‍സ് കണ്ടെത്താനുള്ള ശക്തമായ ക്യാംപെയ്ന്‍ നടത്തിയിരുന്നു. പൊലീസിലും പരാതി നല്‍കിയിരുന്നു.
ആംബുലന്‍സ് അന്വേഷിച്ചുകൊണ്ടുള്ള പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് വാഹനം എറണാകുളത്ത് കണ്ടതായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ വിളിച്ചറിയിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും ഉടമയെ വിളിച്ചറിയിച്ച് വാഹനം കൈമാറുകയുമായിരുന്നു. മോഷ്ടാവിനെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല.
Story Highlights: ambulance stolen from karunagappally found in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here