റഫീഞ്ഞ ബാഴ്സയിലെത്തിയെന്ന് റിപ്പോർട്ട്

ലീഡ്സ് യുണൈറ്റഡിൻ്റെ ബ്രസീൽ മുന്നേറ്റ താരം റഫീഞ്ഞയെ സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ സ്വന്തമാക്കിയതായി സൂചന. ആകെ 65 മില്യൺ യൂറോ ആണ് ബാഴ്സലോണ താരത്തിനായി മുടക്കിയത്. 58 മില്യൺ യൂറോ ട്രാൻസ്ഫർ തുക ആയും 7 മില്യൺ ആഡ് ഓൺ ആയും നൽകും. ഉടൻ തന്നെ ഈ നീക്കം ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബാഴ്സയെ കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയും റഫീഞ്ഞയ്ക്കായി രംഗത്തുണ്ടായിരുന്നു. 60 മില്ല്യൺ യൂറോയുടെ ഓഫറാണ് ചെൽസി മുന്നോട്ടുവച്ചത്. ഇത് ലീഡ്സ് അംഗീകരിച്ചെങ്കിലും ബാഴ്സയിലേക്ക് മാത്രമേ താൻ പോകൂ എന്ന് റഫീഞ്ഞ നിർബന്ധം പിടിച്ചു. ഇതോടെയാണ് ബാഴ്സയും ലീഡ്സുമായി കരാർ ആയത്. 2020ൽ ലീഡ്സിലെത്തിയ റഫീഞ്ഞ ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്.
അതേസമയം, ഫ്രഞ്ച് യുവതാരം ഉസ്മാൻ ഡെംബലെ ബാഴ്സയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് താരം ക്ലബിൽ തുടരുക. ബാഴ്സ വിടണമെന്നായിരുന്നു ഡെംബലെയുടെ ആഗ്രഹമെങ്കിലും ഇഞ്ചുറി പ്രോൺ ആയ താരത്തിന് മികച്ച ഓഫറുകൾ ലഭിച്ചില്ലെന്നാണ് സൂചന.
Story Highlights: barcelona signed rafinha report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here