ഗൂഗിൾമാപ്പ് നോക്കി വാഹനം ഓടിച്ച് പണിവാങ്ങി; കുത്തനെയുള്ള ഇറക്കത്തിൽ നിന്ന് കാർ കയറ്റിയത് വടം കെട്ടി വലിച്ച്
ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണി കിട്ടിയ പല വാർത്തകളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ മലപ്പുറം തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് യാത്രപുറപ്പെട്ട കുടുംബം പാതിരാത്രിയിൽ പെരുവഴിയിലായ വാർത്തയാണ് മലപ്പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. എടരിക്കോട് പാലച്ചിറമാടാണ് സംഭവം. ( Drove by looking at Google Maps; Arrived on an impassable road )
കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പൊന്മുണ്ടം സ്വദേശിയാണ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് പണി വാങ്ങിയത്. മാപ്പിൽ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത ഇയാൾ എത്തിപ്പെട്ടത് പാലച്ചിറമാടിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. ഇറക്കം ചെന്ന് അവസാനിച്ചതാകട്ടെ ഒരു പാടത്തും.
Read Also: ഗൂഗിൾ മാപ്പ് ഇമേജ് നോക്കി 0.1 സെക്കൻഡിൽ സ്ഥലം കണ്ടെത്തുന്ന യുവാവ്; വൈറൽ വിഡിയോ
അബദ്ധം സംഭവിച്ചതറിഞ്ഞ് കാർ പിറകോട്ട് എടുക്കാൻ ശ്രമിച്ചതോടെ വാഹനം ഓഫാകുകയും ചെയ്തു. ഇതോടെ അർദ്ധരാത്രി പെരുവഴിയിലായ കുടുംബം മറ്റുവഴി ഇല്ലാതെ കാർ ഉപേക്ഷിച്ച് റോഡിലേക്ക് തിരിച്ച് നടക്കുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനം വരുത്തിയാണ് ഇവർ യാത്ര തുടർന്നത്. പിറ്റേന്ന് രാവിലെ പ്രദേശവാസികൾ എത്തി വടം കെട്ടി വലിച്ചാണ് സ്ഥലത്ത് നിന്ന് കാർ കയറ്റിയത്.
Story Highlights: Drove by looking at Google Maps; Arrived on an impassable road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here