കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടക്കേണ്ടി വന്ന സംഭവം; കളക്ടർ മുരുഗള ഊരിലേക്ക്

അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കളക്ടറും പട്ടിക വർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിക്കും. മന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് അടിയന്തര സന്ദര്‍ശനം. റിസർവ് വനമേഖലയിലുള്ള ഇവിടേക്ക് എത്തണമെങ്കിൽ റോഡിൽ നിന്ന് ഒന്നര കിലോമീറ്ററിലേറെ നടക്കണം. കഴിഞ്ഞ ദിവസം മരിച്ച ഊരിലെ ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹമായി പിതാവ് നടന്നു പോയത് വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കളക്ടർ മുൺമൃയി ജോഷിയും ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണ പ്രകാശും ഊര് സന്ദർശിക്കുന്നത്. ( father walked 2 km with his baby’s body in attappadi; Collector will visit Murugala ooru )
മുക്കാലിയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരെ തടിക്കുണ്ട് വരെ റോഡുണ്ട്. തുടർന്ന് ഭവാനിപ്പുഴയ്ക്ക് കുറുകെ പട്ടിക വർഗ വകുപ്പ് നിർമിച്ച തൂക്കുപാലം കടന്നു വേണം മുരുഗളയിലെത്താൻ. മുരുഗള ഊരിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച റിപ്പോർട്ടും മന്ത്രി കെ. രാധാകൃഷ്ണൻ തേടിയിട്ടുണ്ട്. അയ്യപ്പന്‍ – സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരിയാണ് മരിച്ചത്.
Read Also: റോഡില്ല, ആംബുലന്‍സില്ല; അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് 2 കിലോമീറ്റര്‍
കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്ഥയും തെളിയിക്കുന്നതാണ് സംഭവം. ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച് കടക്കണം. അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഊരിലുള്ളത്.
വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇതിന് പകരം നടക്കാന്‍ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയത്.
Story Highlights: father walked 2 km with his baby’s body in attappadi; Collector will visit Murugala ooru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here