‘എന്റെ സ്വന്തം അമ്മയെ ഞാൻ കൊല്ലാൻ നോക്കില്ലല്ലോ ?’ വിവാദങ്ങളോട് പ്രതികരിച്ച് സിദ്ധാർത്ഥ് ഭരതൻ

വിഖ്യാത അഭിനേത്രി കെപിഎസി ലളിതയുടെ മരണത്തെ തുടർന്ന് നിരവധി വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. താരത്തിന് ലഭിച്ചിരുന്നത് തെറ്റായ ചികിത്സയാണെന്നായിരുന്നു അതിലൊന്ന്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ. ( i wont murder my mother says sidharth bharathan )
‘എന്റെ സ്വന്തം അമ്മയെ ഞാൻ തെറ്റായ ചികിത്സ നൽകി കൊല്ലാൻ നോക്കില്ലല്ലോ ? കുറേ തെറ്റിദ്ധാരണയുടെ പേരിൽ അടുത്തുള്ളവർ തന്നെ പലതും പറഞ്ഞ് പ്രചരിപ്പിച്ചു. അമ്മ വല്ലാത്ത അവസ്ഥയിലായിരുന്നു. നമുക്ക് തന്നെ അമ്മയെ കാണുമ്പോൾ സങ്കടം വരുമായിരുന്നു. പിന്നെ എന്തിന് ഞാൻ ഗോസിപ് പറയുന്നവരെ അമ്മയെ കാണിക്കുന്നു ?’- സിദ്ധാർത്ഥ് ഭരതൻ ചോദിച്ചു.
Read Also: ‘അവൾ എനിക്ക് കൂടെ പിറക്കാത്ത സഹോദരി പോലെയായിരുന്നു; മരണവാർത്ത ആദ്യം വിശ്വസിച്ചില്ല’; മനോജ് കെ ജയൻ
ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെയായിരുന്നു സിദ്ധാർത്ഥ ഭരതന്റെ പരാമർശം. കെപിഎസി ലളിതയ്ക്ക് സർക്കാർ സഹായം ലഭിച്ചതിന് പിന്നാലെയുള്ള വിവാദം തികച്ചും രാഷ്ട്രീയപരമായിരുന്നുവെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.
Story Highlights: i wont murder my mother says sidharth bharathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here