മകൾ ഹാരിസിനെക്കുറിച്ചോർത്ത് അഭിമാനം; ഖാലിദ് ഹൊസെയ്‌നി

മകൾ ഹാരിസിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഫ്ഗാൻ അമേരിക്കൻ എഴുത്തുകാരൻ ഖാലിദ് ഹൊസെയ്‌നി. മകൾ ഹാരിസിനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് വിഖ്യാത എഴുത്തുകാരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ( khalid hosseini transgender daughter )
‘ഇന്നലെ എന്റെ 21 കാരിയായ മകൾ ഹാരിസ് ട്രാൻസ്‌ജെൻഡറാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷമായി ഹാരിസിന്റെ മാറ്റം ഞാൻ അടുത്തറിയുകയാണ്. ഇത്തരം മാറ്റങ്ങൾ മാനസികമായും ശാരീരികമായും സാമൂഹികമായുമെല്ലാം സങ്കീർണമാണ്. പക്ഷേ ഹാരിസ് അവയെ എല്ലാം സധൈര്യം നേരിട്ടു. ഒരച്ഛനെന്ന നിലയിൽ ഇതിലും അഭിമാനം തോന്നിയിട്ടില്ല’- ഖാലിദ് ഹൊസെയ്‌നി പറഞ്ഞു.
ഹാരിസിന്റെ ധീരത തന്നെ അംബരിപ്പിച്ചുവെന്നും കുടുംബത്തെ മനക്കരുത്തും, സത്യവും എന്തെന്ന് പഠിപ്പിച്ച് തന്നുവെന്നും ഖാലിദ് ഹൊസെയ്‌നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read Also: ‘സ്ത്രീകൾക്കൊപ്പം മത്സരിക്കരുത്’, ട്രാൻസ്‌ജെൻഡർ നീന്തൽ താരങ്ങൾക്ക് വിലക്ക്
കൈറ്റ് റണ്ണർ, തൗസൻഡ് സ്‌പ്ലെൻഡിഡ് സൺസ് എന്നീ പുസ്തകങ്ങളാണ് ഖാലിദ് ഹൊസെയ്‌നിയെ പ്രശസ്തനാക്കിയത്.
Story Highlights: khalid hosseini transgender daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here