‘സ്ത്രീകൾക്കൊപ്പം മത്സരിക്കരുത്’, ട്രാൻസ്‌ജെൻഡർ നീന്തൽ താരങ്ങൾക്ക് വിലക്ക്

സ്ത്രീകളുടെ എലൈറ്റ് റേസുകളിൽ നിന്ന് ട്രാൻസ്‌ജെൻഡർ താരങ്ങളൾക്ക് വിലക്ക്. പ്രായപൂര്‍ത്തിയായ താരങ്ങൾക്കാണ് നീന്തലിന്റെ ലോക ഗവേണിംഗ് ബോഡി ‘ഫിന’ വിലക്കേർപ്പെടുത്തിയത്. വനിതാ താരങ്ങളെക്കാൾ കൂടുതൽ ക്ഷമത ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഉള്ളതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ബുഡാപെസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ അസാധാരണ ജനറൽ കോൺഗ്രസിലാണ് തീരുമാനം. 152 ഫിന അംഗങ്ങളിൽ നിന്ന് 71% വോട്ടുകൾ നേടിയാണ് പുതിയ നയം പാസായത്. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ട്രാൻസ്‌ജെൻഡർ അമേരിക്കൻ കോളജ് നീന്തൽ താരം ലിയ തോമസിനെ വനിതാ വിഭാഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുമെന്നാണ് ഇതിനർത്ഥം.
മരുന്നിലൂടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറച്ചിട്ടും, വനിതാ താരങ്ങളെക്കാൾ ട്രാൻസ് സ്ത്രീകൾ ക്ഷമത നിലനിർത്തുന്നുവെന്ന് ഫിന സയന്റിഫിക് പാനലിൽ കണ്ടെത്തിയിരുന്നു. പിന്നാലെ മെഡിസിൻ, നിയമം, കായികം എന്നീ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട ട്രാൻസ്‌ജെൻഡർ ടാസ്‌ക് ഫോഴ്‌സിൽ നിന്ന് ഫിന അംഗങ്ങൾ റിപ്പോർട്ട് തേടുകയും ചെയ്തു.
Story Highlights: Fina bars transgender swimmers from women’s elite events
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here