Advertisement

വയറ് വേദനയുമായി ആശുപത്രിയിൽ പോയി; തനിക്ക് ഗർഭപാത്രമുണ്ടെന്നും 20 വർഷമായി ആർത്തവുമുണ്ടെന്നും യുവാവ് കണ്ടെത്തുന്നത് അപ്പോൾ

July 13, 2022
2 minutes Read
man menstruating for 20 years

കഴിഞ്ഞ 20 വർഷമായി തന്ന അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിലാണ് ചൈനയിലെ ചെൻ ലി. 33 കാരനായ ചെൻ ലിക്ക് ഗർഭപാത്രം ഉണ്ട്. 20 വർഷമായി ആർത്തവവുമുണ്ട്. ( man menstruating for 20 years )

എല്ലാ മാസവും ചെൻ ലിക്ക് വയറ് വേദനയും മൂത്രത്തിൽ രക്തവും കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി ഗംഗ്‌സോ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തനിക്ക് സ്ത്രീ ലൈംഗികാവയവങ്ങൾ ഉണ്ടെന്ന സത്യം ചെൻ ലി തിരിച്ചറിയുന്നത്.

‘ഇന്റർസെക്‌സ്’ ആയാണ് ചെൻ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ ലൈംഗികാവയവയങ്ങളും ഉണ്ടാരുന്ന അവസ്ഥയാണ് ഇന്റർസെക്‌സ്. പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗർഭപാത്രം, അണ്ഡാശയം എന്നിവ ചെൻലിക്ക് ഉണ്ടായിരുന്നു.

Read Also: പുടിൻ വീണ്ടും അച്ഛനാകുന്നു, കാമുകിയുടെ ഗർഭധാരണത്തൽ അതൃപ്തനെന്ന് റിപ്പോർട്ട്

ചെൻലിയുടെ അഭ്യർത്ഥനപ്രകാരം ഗർഭാശയം നീക്കം ചെയ്തു. ജൂൺ 6 ന് നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ പത്ത് ദിവസം വിശ്രമവും കഴിഞ്ഞാണ് ചെൻലി പൂർണ ആരോഗ്യവാനായി പുറത്തിറങ്ങിയത്.

Story Highlights: man menstruating for 20 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top