Advertisement

പുടിൻ വീണ്ടും അച്ഛനാകുന്നു, കാമുകിയുടെ ഗർഭധാരണത്തൽ അതൃപ്തനെന്ന് റിപ്പോർട്ട്

July 11, 2022
2 minutes Read

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ(69) വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താൻ ഒരു പെൺകുട്ടിക്ക് ജനം നൽകാൻ പോകുന്നതായി കാമുകിയും മുൻ ഒളിമ്പിക് റിഥമിക് ജിംനാസ്റ്റ് അലീന കബേവ(39) പ്രഖ്യാപിച്ചതായി ജനറൽ എസ്‌വിആർ ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം റഷ്യൻ പ്രസിഡന്റ് അതൃപ്തനാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

റഷ്യൻ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ ഏജന്റ് നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഒരു അജ്ഞാത ടെലിഗ്രാം ചാനലാണ് ജനറൽ എസ്‌വിആർ. റഷ്യൻ പ്രസിഡന്റിന്റെ പങ്കാളി അലീന കബേവ ഗർഭിണിയാണെന്ന് ടെലിഗ്രാം ചാനൽ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയാണ് പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം അലീന ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് കണ്ടെത്തി.

കബേവയുടെ ഗർഭധാരണത്തെക്കുറിച്ചുള്ള വാർത്തയിൽ പുടിൻ അസ്വസ്ഥനാണെന്ന് ജനറൽ എസ്‌വിആർ പറയുന്നു. തനിക്ക് ഇതിനകം മതിയായ കുട്ടികൾ ഉണ്ടെന്നും, ഇതിൽ കൂടുതലും പെൺമക്കളാണെന്നും അദ്ദേഹം പറയുന്നു. ഗർഭധാരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച പുടിൻ, കബീവയുടെ ആദ്യ പേരും മധ്യനാമവും ഉപയോഗിച്ച് അലീനയെ കുറ്റപ്പെടുത്തിയതായും അജ്ഞാത പോസ്റ്റർ അവകാശപ്പെട്ടു.

30 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2013 ൽ പുടിൻ തന്റെ അന്നത്തെ ഭാര്യ ല്യൂഡ്‌മില അലക്‌സാന്ദ്രോവ്ന ഒച്ചരെത്നയയെ വിവാഹമോചനം ചെയ്തിരുന്നു. അലീനയിൽ പുട്ടിനു രണ്ടു മക്കളുണ്ട്. മുൻഭാര്യയിൽ 2 പെൺമക്കളുമുണ്ട്. രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയ കബേവ ലോക ചാമ്പ്യൻഷിപ്പിൽ 14 മെഡലുകളും യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 21 മെഡലുകളും നേടിയിട്ടുണ്ട്.

Story Highlights: Vladimir Putin is said to have a daughter with an alleged lover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top