Advertisement

പാലക്കാട്ടെ പോക്‌സോ കേസ്; അതിജീവിതയ്ക്ക് വിദ്യാഭ്യാസവും, കൗൺസിലിങും, നിയമസഹായവും നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി ട്വന്റി ഫോറിനോട്

July 13, 2022
3 minutes Read

പാലക്കാട്ടെ പോക്‌സോ കേസ് അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുൻപിൽ ഹാജരാക്കി.കുട്ടിയുടെ സുരക്ഷ കണക്കിലെടുത്താണ് സംരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസവും കൗൺസിലിങും നിയമസഹായവും ചൈൽഡ് വെൽഫെയർ കമ്മറ്റി ഉറപ്പാക്കുമെന്ന് ചെയർമാൻ എംവി മോഹനൻ ട്വന്റി ഫോറിനോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അച്ഛനേയും അമ്മയേയും ഉടൻ കോടതിയിൽ ഹാജരാക്കും.16നാണ് പോക്‌സോ കേസിലെ വിചാരണ ആരംഭിക്കുന്നത്.(palakkad pocso case cwc will protect child)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

46 മണിക്കൂറിലെ അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ രാത്രിയാണ് അതിജീവിതയെ തിരിച്ച് പാലക്കാടെത്തിച്ചത്. CWC ക്ക് മുൻപാകെ ഹാജരാക്കിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വിചാരണക്ക് മുൻപ് കുട്ടിക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ കൗൺസിലിംഗ് നൽകാനാണ് പ്രഥമ പരിഗണനയെന്ന് CWC ചെയർമാൻ എംവി മോഹനൻ പറഞ്ഞു. ഒരു ദിവസം പോലും കുട്ടിയുടെ അധ്യയനം മുടങ്ങില്ല,നിയമസഹായം ലീഗൽ സർവ്വീസസ് അതോറിറ്റി ഉറപ്പാക്കുമെന്നും CWC അറിയിച്ചു

കുട്ടിക്ക് നീതി കിട്ടും വരെ സർക്കാർ സംരക്ഷണം വേണമെന്നും എന്ത് പ്രതിസന്ധി നേരിട്ടാണെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ മാതൃസഹോദരി ട്വന്റി ഫോറിനോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അച്ഛനേയും അമ്മയേയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.വരുന്ന 16നാണ് കുട്ടിയുടെ ചെറിയച്ഛൻ പ്രതിയായ പോക്‌സോ കേസിൽ വിചാരണ ആരംഭിക്കുക.വിചാരണവേളയിൽ മൊഴിമാറ്റാനാണ് അമ്മയുടെ നേതൃത്വത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Story Highlights: palakkad pocso case cwc will protect child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top