അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്ത് വിക്രം; വൈറലായി പൊന്നിയിൻ സെൽവന്റെ ഡബ്ബിങ് വീഡിയോ….

മണി രത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയൻ സെൽവൻ. രാവണൻ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം പ്രശസ്‍ത സംവിധായകൻ മണി രത്നവും നടൻ വിക്രവും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ റായ് തന്നെയാണ് പൊന്നിയിൻ സെൽവനിലും നായികയായി എത്തുന്നത്. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ വീശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവിധ ഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിന് അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്‌തിരിക്കുന്നത് നടൻ വിക്രം തന്നെയാണ്. ഇപ്പോൾ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു ഡയലോഗ് വിക്രം അഞ്ച് ഭാഷകളിൽ ഡബ് ചെയ്യുന്നതിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഇന്ത്യൻ സിനിമയ്ക്ക് പൊന്നിയൻ സെൽവൻ നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഇത്രയും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടോ എന്നത് സംശയമാണ്. മണിരത്‌നം എന്ന ഇതിഹാസ സംവിധായകന്റെ സ്വപ്‌ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 1980 കളിൽ തൊട്ട് ചിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ. ഒടുവിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.
നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിന്നു. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവച്ചിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
Story Highlights: ponniyin selvan vikram dubbing video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here