Advertisement

മാസം 2 ലക്ഷം രൂപ കിട്ടാൻ ഒരു സർക്കാർ പദ്ധതി

July 14, 2022
3 minutes Read
get 2 lakh as pension govt scheme

60 വയസ് വരെ ജോലിയെടുത്ത് പിന്നീട് റിട്ടയർ ചെയ്യേണ്ടി വരുമ്പോൾ വരുമാനത്തിന് എന്ത് ചെയ്യും ? സർക്കാർ ജോലിക്കാർക്ക് പെൻഷനുണ്ട്. സാധാരണക്കാർക്കോ ? വാർധക്യത്തിൽ സാമ്പത്തിക ഭദ്രതയും സ്ഥിരതയും ഉറപ്പ് വരുത്താൻ സർക്കാർ രൂപീകരിച്ച ഒരു പദ്ധതിയുണ്ട്. നാഷ്ണൽ പെൻഷൻ സ്‌കീം. എൻപിഎസിൽ നിക്ഷേപം ആരംഭിച്ചാൽ വിരമിക്കൽ കാലത്ത് ആരുടേയും ആശ്രയമില്ലാതെ ജീവിക്കാൻ സാധിക്കും. ( get 2 lakh as pension govt scheme )

പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാക്കുകയായിരുന്നു. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ പങ്കാളികളാകാം.

എങ്ങനെയാണ് പ്രതിമാസം ഈ പദ്ധതി വഴി 2 ലക്ഷം രൂപ നേടുന്നത് ? ഒരു വ്യക്തി 20-ാം വയസ് മുതൽ എൻപിഎസ് പദ്ധതിയിൽ പ്രതിമാസം 5000 രൂപ വീതം നിക്ഷേപിക്കുന്നു എന്ന് കരുതുക. 60 വയസ് വരെ ഈ പണം എൻപിഎസിൽ നിക്ഷേപിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ വളർച്ച ഉൾപ്പെടെയുള്ള തുകയുടെ 60 ശതമാനം മൊത്തമായി പിൻവലിക്കാം. ഈ ലഭിക്കുന്ന തുക പൂർണമായും നികുതി മുക്തമാണ്. ബാക്കിയുള്ള 40 ശതമാനം തുക പിഎഫ്ആർഡി നിശ്ചയിച്ചിട്ടുള്ള അന്യൂറ്റി സ്മീലേക്ക് മാറ്റുകയും ഇത് പെൻഷനായി തിരികെ ലഭിക്കുകയും ചെയ്യും.

ഇത് പ്രകാരം പ്രതിമാസം 5000 രൂപ 40 വർഷം നിക്ഷേപിച്ച ഒരു വ്യക്തിക്ക് മെച്യൂറിറ്റി തുകയായി 1.97 കോടി രൂപയും പെൻഷൻ നൽകുന്ന ആന്വിറ്റി സ്‌കീമിലേക്ക് 1.27 കോടി രൂപ ലഭിക്കുകയും ചെയ്യുന്നു. ഈ 1.91 കോടി രൂപ സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാൻ പദ്ധതിയിൽ നിക്ഷേപിച്ചാൽ ഈ അക്കൗണ്ടിന്മേൽ ലഭിക്കുന്ന 8 ശതമാനം പലിശ കൂടി കണക്കിലെടുത്ത് പ്രതിമാസം 1.43 ലക്ഷം രൂപ കൈയിൽ കിട്ടും. ആന്വിറ്റി തുകയായ 1.27 കോടിയിന്മേൽ പ്രതിമാസം 63,768 രൂപ വേറെയും ലഭിക്കുന്നു. മൊത്തം 2 ലക്ഷം രൂപ നിക്ഷേപന് പ്രതിമാസം ലഭിക്കുമെന്ന് ചുരുക്കം.

എങ്ങനെ എൻപിഎസിൽ അക്കൗണ്ട് ആരംഭിക്കണം ?

https://enps.nsdl.com/eNPS/NationalPensionSystem.html – ഈ ലിങ്ക് വഴി ഓൺലൈനായി അക്കൗണ്ട് ആരംഭിക്കാം. ആധാർ കർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, നിങ്ങളുടെ ഒപ്പിന്റെ സ്‌കാൻ ചെയ്ത ചിത്രം എന്നിവ അക്കൗണ്ട് ആരംഭിക്കാൻ ആവശ്യമായി വരും.

Story Highlights: get 2 lakh as pension govt scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top