ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവച്ചു: പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവച്ചു. സ്‌പീക്കർക്ക് ഇ-മെയിൽ രാജിക്കത്ത് കൈമാറി.
പ്രസിഡന്റിന്റെ രാജി കൊളംബോയില്‍ ജനങ്ങള്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചു. പ്രധാനമന്ത്രിയും രാജിവച്ചതിന് ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കൂവെന്ന് സമരക്കാർ പറഞ്ഞു. ജനകീയ സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി.
രാജപക്‌സെയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
Read Also: ശ്രീലങ്കയിൽ ആഭ്യന്തര കലഹം രൂക്ഷം; കൊളംബോയിൽ വൻ സൈനിക വിന്യാസം
സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂർണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി.
Story Highlights: Gotabaya Rajapaksa Steps Down as Sri Lankan President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here