Advertisement

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഇന്നും വാദം തുടരും

July 14, 2022
1 minute Read

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണാസി ജില്ലാ കോടതിയിൽ ഇന്നും വാദം തുടരും. മസ്ജിദ് മേഖലയിൽ ദൈനംദിന പൂജയും, പ്രാർത്ഥനയും അനുവദിക്കണമെന്ന ഹർജി നിലനിൽക്കുമോയെന്നതിലാണ് മുതിർന്ന ജഡ്ജി അജയകൃഷ്ണ വിശ്വേശ വാദം കേൾക്കുന്നത്. ഗ്യാൻവാപി, മസ്ജിദല്ലെന്നും സ്വത്തുക്കൾ ആദി വിശ്ശ്വേർ ദേവന്റെയാണെന്നുമാണ് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജിയിലെ വാദം. ഹർജികൾ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങൾക്ക് അവിടെ പ്രാർത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

Story Highlights: gyanvapi masjid case update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top