സമ്പർക്കത്തിലൂടെ കുരങ്ങുപനി പകരുമോ ? ഉത്തരം നൽകി ഡോ. പത്മനാഭ ഷേണായി

- കൊവിഡിനെ അപേക്ഷിച്ച് സമ്പർക്ക സാധ്യത കുറവാണ് കുരങ്ങുപനിക്ക്
- ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ സമ്പർക്കത്തിൽ വന്നാൽ മാത്രമേ പ്രശ്‌നമുള്ളു
- ആഫ്രിക്കയിൽ മാത്രം ഒതുങ്ങി നിന്ന രോഗം ഇപ്പോൾ മറ്റ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്
കൊവിഡ് കാലത്തിലൂടെ കടന്നുപോകുന്ന നമുക്ക് ഇരട്ടിപ്രഹരം നൽകിയാണ് കുരങ്ങ് പനി കൂടി പടർന്ന് പിടിക്കുന്നത്. സമ്പർക്കത്തിലൂടെ കുരങ്ങ് പനി പകരാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ എങ്ങനെയുള്ള സമ്പർക്കമാണ് പ്രശ്‌നക്കാരൻ ? ഒന്നു തൊട്ടാൽ കുരങ്ങ് പനി പകരുമോ ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഡോ.പത്മനാഭ ഷേണായി ട്വന്റിഫോറിലൂടെ. ( how monkeypox spread )
‘ആലംഗനം ചെയ്യുക, ചുംബിക്കുക, സ്രവങ്ങൾ ഏൽക്കുക എന്നിവയാണ് ക്ലോസ് കോൺടാക്ട്. ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ സമ്പർക്കത്തിൽ വന്നാൽ മാത്രമേ പ്രശ്‌നമുള്ളു. പൊട്ടിയ കുമിളകളിൽ തൊടുക, വസ്ത്രത്തിൽ തൊടുക, ഉമിനീര് തെറിക്കുക എന്നിങ്ങനെയുള്ള സമ്പർക്കമാണ് കുരങ്ങ് പനി പകരാൻ കാരണമാവുകയുള്ളു’- ഡോ.പത്മനാഭ ഷേണായി പറഞ്ഞു.
കൊവിഡിനെ അപേക്ഷിച്ച് സമ്പർക്ക സാധ്യത കുറവാണെന്ന് ഡോ.പത്മനാഭ ഷേണായി പറഞ്ഞു. ഒരു വിമാനത്തിൽ ഒരുമിച്ചിരുന്നാൽ കൊവിഡ് ബാധിക്കുമെങ്കിൽ കരുങ്ങ് പനിയിൽ അങ്ങനെ അല്ലെന്നും വളരെ അടുത്ത് സമ്പർക്കം വന്നാൽ മാത്രമേ കുരങ്ങ് പനി പകരുകയുള്ളുവെന്നും പത്മനാഭ ഷേണായി വ്യക്തമാക്കി. കുരങ്ങ് പനി വൈറസ് ശരീരത്തിൽ പ്രവേശിച്ച് 1-2 ആഴ്ചയ്ക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുകയുള്ളു.
ആഫ്രിക്കയിൽ മാത്രം ഒതുങ്ങി നിന്ന രോഗം ഇപ്പോൾ മറ്റ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയധികം കേസുകൾ വർധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഡോ.പത്മനാഭ ഷേണായി പറഞ്ഞു. കോംഗോ വകഭേതത്തിന്റെ മരണ നിരക്ക് 10 % ആണ്. എന്നാൽ നിലവിൽ പടർന്ന് പടിക്കുന്ന വെസ്റ്റ് ആഫ്രിക്കൻ വകഭേദത്തിന് മരണനിരക്ക് കുറവാണെന്നും ഡോക്ടർ അറിയിച്ചു.
Story Highlights: how monkeypox spread
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here