മഞ്ചേശ്വരത്തെ സദാചാര ആക്രമണം; ഒളിവിൽപോയ കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതം

കാസർഗോഡ് മഞ്ചേശ്വരത്തെ സദാചാര ആക്രമണത്തിൽ ഒളിവിൽപോയ കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മഞ്ചേശ്വരം സ്വദേശി കൗഷിക് മംഗളൂരുവിലെക്ക് കടന്നുവെന്നാണ് പൊലീസിൻറെ നിഗമനം. അതേസമയം, കേസിൽ നിലവിൽ അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും കോടതി റിമാൻറ് ചെയ്തു. (mancheswaram moral policing investigation)
കേസിൽ ഒളിവിൽപോയ പ്രതിക്കായി ഊർജിതമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിന് ശേഷം മഞ്ചേശ്വരം സ്വദേശിയായ കൗഷിക് അതിർത്തി കടന്ന് മംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിൻറെ നിഗമനം. ലഹരിക്കടിമകളായ പ്രതികൾ പ്രദേശത്ത് നിരന്തര തലവേദനയായിരുന്നുവെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. സദാചാര ആക്രമണം, ലഹരിക്കടത്ത് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. സമീപത്തെ മറ്റൊരു കോളജിലെ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ നിലവിൽ അറസ്റ്റിലായ രണ്ട് പ്രതികളും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇവർ മേഖലയിൽ ലഹരിമരുന്നുകൾ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ക്യാമ്പസിന് സമീപം സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാനാണ് പൊലീസിൻറെ തീരുമാനം.
Story Highlights: mancheswaram moral policing investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here