പണച്ചെലവില്ല; 120 ബസുകളിലായി 3500 കിലോമീറ്റർ ചുറ്റി ഒരു എഴുപത്തിയഞ്ചുകാരി….

ചിലർക്ക് യാത്രകൾ ലഹരിയാണ്. ജീവിതത്തിന്റെ തന്നെ ഭാഗം. യാത്ര നൽകുന്ന പാഠങ്ങളും അനുഭവങ്ങളും വളരെ വലുതാണ്. എല്ലാ തടസങ്ങളും അതിജീവിച്ച് യാത്രപ്രേമികൾ സ്ഥലങ്ങൾ തേടിയുള്ള അവരുടെ യാത്ര തുടരുന്നു. ചില യാത്രകൾ മിക്കപ്പോഴും പണച്ചിലവിനാൽ മുടങ്ങിപോകാറുണ്ട്. അതുകൊണ്ടുതന്നെ തുച്ഛമായ തുകയ്ക്ക് യാത്ര ചെയ്യുക എന്നത് മിക്കവരുടെയും സ്വപ്നമാണ്. അങ്ങനെ സൗജന്യമായി സ്ഥലങ്ങൾ ചുറ്റിക്കറങ്ങുകയാണ് ഒരു എഴുപത്തിയഞ്ചുകാരി. യുകെയിൽ നിന്നുള്ള 75 വയസ്സുള്ള ഒരു മുത്തശ്ശിയാണ് ഇംഗ്ലണ്ടിലൂടെ 3,500 കിലോമീറ്ററോളം യാത്ര ഒരു ചെലവും കൂടാതെ നടത്തിയത്.
പെന്നി ഇബോട്ട് എന്നാണ് മുത്തശ്ശിയുടെ പേര്. സൗജന്യ ബസ് പാസ് ‘ടിക്കറ്റ്’ ആയി ഉപയോഗിച്ചാണ് ഇംഗ്ലണ്ട് ചുറ്റി ആറാഴ്ചത്തെ ബസ് യാത്ര നടത്തിയത്. ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ദിവസവും എട്ട് മണിക്കൂർ വ്യത്യസ്ത ബസുകളിൽ യാത്ര ചെയ്തു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവസാന 20 കിലോമീറ്റർ നടത്തിയ ഓപ്പൺ-ടോപ്പ് ബസ് സവാരിയും നടത്തി.
ഈ പാസ് യഥാർത്ഥത്തിൽ പെൻഷൻകാർക്കുള്ള പാസ് ആണ്. ബസുകളിൽ ഇവർ ഈ പാസ് സൗജന്യമായി ഉപയോഗിച്ചു. പാസ് അസാധുവായ അതിർത്തിയിൽ മാത്രമാണ് അവർക്ക് ടിക്കറ്റ് പണംനല്കി വാങ്ങേണ്ടി വന്നത്. 2020 മാർച്ചിലാണ് പെന്നി ഇബോട്ട് യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കൊവിഡ് കാരണം നീളുകയായിരുന്നു. 2016-ൽ മരിക്കുന്നതിന് മുമ്പ് തന്റെ ഭർത്താവ് ജിയോഫിനെ ചികിത്സിച്ച വെസ്റ്റ് സസെക്സിലെ സെന്റ് വിൽഫ്രിഡ് ഹോസ്പിസിനായി പണം സ്വരൂപിക്കുന്നതിനായാണ് പെന്നി യാത്രകൾ നടത്തുന്നത്.
Story Highlights: This Elderly Woman Traveled Over 3,000 km around England for Free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here