Advertisement

ഇത് നയാഗ്രയല്ല; ഇന്ത്യയിലെ വെള്ളച്ചാട്ടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

July 14, 2022
4 minutes Read

ലോകത്തെ ഏറ്റവും വലിപ്പമേറിയവയില്‍ ഒന്നും സുന്ദരവുമായ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്ക, കാനഡ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതി മനോഹാരിത നേരില്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. ഇപ്പോഴിതാ ദൃശ്യഭംഗിയുടെ കാര്യത്തില്‍ സാക്ഷാല്‍ നയാഗ്രയെ കടത്തിവെട്ടുന്ന ഇന്ത്യയിലെ ഒരു വെള്ളച്ചാട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കര്‍ണാടകയിലെ ഷിമോഗയിലുള്ള ജോഗ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗ്രീന്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് എറിക് സോള്‍ഹെയിം. ഇത് നയാഗ്രയല്ല ഇന്ത്യയിലെ ജോഗ് വെള്ളച്ചാട്ടമാണെന്ന തലക്കെട്ടില്‍ അദ്ദേഹം ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. 1.8 മില്യണ്‍ ആളുകളാണ് ഇതിനോടകം ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നത്.

Read Also: ഭാഗീകമായി മരവിച്ച നയാഗ്ര ; തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിരവധി പേരാണ് സെള്‍ഹെയിമിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധിപേര്‍ ജോഗ് വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ പുകഴ്ത്തിയും രംഗത്ത് വന്നു.

Story Highlights: “This Is Not Niagara Falls”: Stunning Video From Karnataka Goes Viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top