കെ.കെ രമയെ വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം.എം മണിക്കും അവകാശമില്ല; വിമര്‍ശിച്ച് എഐവൈഎഫ്
കെ.കെ രമ എംഎല്‍എയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എം.എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ്. എം.എം മണിയുടെ വാക്കുകള്‍ ഇടത് രാഷ്ട്രീയത്തിന് ചേരാത്തതെന്ന് എഐവൈഎഫ് വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. സൈബര്‍ കടന്നലുകളുടെ വിവരമില്ലാത്ത വായ്ത്താരികള്‍ ഏറ്റുപാടുകയല്ല വേണ്ടത്. കെ.കെ രമയെ വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം. എം മണിക്കും അവകാശമില്ലെന്നും എഐവൈഎഫ് പ്രതികരിച്ചു.(aiyf criticize mm mani in remarks against kk rema)
അതേസമയം കെ. കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പരാമര്‍ശത്തിലാണ് എം. എം മണി. മഹതി എന്നത് നല്ല ഒന്നാന്തരം ഭാഷയാണ്. വിധവ എന്നത് പ്രതിപക്ഷ ചോദ്യത്തിന് നല്‍കിയ മറുപടിയാണ്. രമയെ മുന്‍നിര്‍ത്തിയുള്ള യുഡിഎഫ് നീക്കമാണ് നിലവില്‍ നടക്കുന്നത്.
Read Also: കെ.കെ രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ
കെ. കെ രമ എപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യുന്നു. ഇന്നലെയും ആ ഭാഷ ഉപയോഗിച്ചതിനെതിരെ ആയിരുന്നു തന്റെ മറുപടി. നിയമസഭയില്‍ വന്നാല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇനിയും വിമര്‍ശിക്കുമെന്നും എം. എം മണി പ്രതികരിച്ചു. ജനതാദളിന് സീറ്റ് കൊടുത്തത് കൊണ്ട് മാത്രമാണ് വടകരയില്‍ കെ.കെ രമ വിജയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: aiyf criticize mm mani in remarks against kk rema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here