പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു

കോഴിക്കോട് പതിനാറുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. ഇന്നലെ അറസ്റ്റിലായ സുബിന്റെ അമ്മ ജലജയാണ് മരിച്ചത്. മകന്‍ കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു ( kidnapping case accused mother suicide ).
എലത്തൂര്‍ പോക്‌സോ കേസില്‍ മുഖ്യ പ്രതിയായ അബ്ദുള്‍ നാസറിന് കുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. മകന്‍ കേസില്‍ ഉള്‍പ്പെട്ടതിലുള്ള വിഷമം അയല്‍വാസികളുമായി ജലജ മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു. രാവിലെയാണ് 51 കാരി ജലജയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
എലത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡി. കോളജിലേക്ക് മാറ്റി. ടിസി വാങ്ങാന്‍ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ മുഖ്യപ്രതിയായ അബ്ദുള്‍ നാസര്‍ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 16 കാരിയെ മറ്റ് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ണ്ണാടകയിലെ ചെന്നപ്പട്ടന്നത്ത് വെച്ച് നാസറിനെ പൊലീസ് പിടികൂടിയത്. നാട്ടിലെത്തിച്ചു കുട്ടിയെ കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബിന്‍ ഉള്‍പ്പെടെയുള്ള 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ മകന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജലജയ്ക്ക് അറിയാമായിരുന്നു. അന്ന് മുതല്‍ വിഷമം ഇവര്‍ പങ്കുവയ്ക്കുകയും ചെയ്തു. പുറക്കാട്ടേരിയില്‍ തയ്യല്‍ കട നടത്തുകയായിരുന്നു ജലജ. ഭര്‍ത്താവ് സുന്ദരന്‍.
Story Highlights: kidnapping case accused mother suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here