മഹതി ഒന്നാന്തരം ഭാഷ; നിയമസഭയില്‍ വന്നാല്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരും, ഇനിയും വിമര്‍ശിക്കുമെന്ന് എം.എം.മണി

കെ.കെ.രമയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എം.എം.മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണ്. വിധവയല്ലെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി മാത്രമാണ് പറഞ്ഞതെന്നും എം.എം.മണി പറഞ്ഞു ( M M Mani stands statement against K K Rema ).
കെ.കെ.രമയെ രമയെ മുന്‍ നിര്‍ത്തിയുള്ള യുഡിഎഫിന്റെ നീക്കമാണ് നിലവില്‍ നടക്കുന്നത്. രമ എപ്പോഴും മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്നു. ഇന്നലെയും ആ ഭാഷ ഉപയോഗിച്ചതിനെതിരെയാണ് മറുപടിയാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ വന്നാല്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരും. ഇനിയും വിമര്‍ശിക്കും. വടകര സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചത്. അല്ലെങ്കില്‍ രമ ജയിക്കില്ലായിരുന്നുവെന്നും എം.എം.മണി പറഞ്ഞു.
Read Also: കുരങ്ങുവസൂരി; കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ
അതേസമയം, കെ.കെ.രമ എംഎല്‍എയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എം.എം.മണിയെ രൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ്. എം.എം.മണിയുടെ വാക്കുകള്‍ ഇടത് രാഷ്ട്രീയത്തിന് ചേരാത്തതെന്ന് എഐവൈഎഫ് വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. സൈബര്‍ കടന്നലുകളുടെ വിവരമില്ലാത്ത വായ്ത്താരികള്‍ ഏറ്റുപാടുകയല്ല വേണ്ടത്. കെ.കെ.രമയെ വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം.എം.മണിക്കും അവകാശമില്ലെന്നും എഐവൈഎഫ് പ്രതികരിച്ചു.
Story Highlights: M M Mani said that he stands by statement against K K Rema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here