എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം: സുപ്രിംകോടതിയില്‍ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് ചീഫ് സെക്രട്ടറി

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച് ചീഫ് സെക്രട്ടറി. അര്‍ഹരായ 3714 പേരില്‍ 3667 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൈമാറി. ബാക്കി 47 പേരില്‍ 22 ഇരകളെ ഇതുവരെ കണ്ടെത്താനായില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുക്കൊണ്ടുള്ള 25 അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ്.
183.34 കോടി രൂപയാണ് ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയത്. നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് വിശദീകരണം. നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
Story Highlights:Endosulfan Compensation: Chief Secretary submitting details to Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here