Advertisement

ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നി, എം.എം മണിയെ പാർട്ടി തിരുത്തിക്കണമെന്ന് കെ.കെ രമ

July 16, 2022
2 minutes Read

യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിപിഐ എം നടത്തുന്നതെന്ന് കെ കെ രമ. സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിലെ ചർച്ചകൾ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്. സിപിഐഎമ്മിന്റെ തന്ത്രമാണിത്. ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നി. ആനി രാജയുടെ നിലപാട് കൃത്യമാണ്. കമ്യൂണിസ്റ്റ് നിലപാടാണ് ആനി രാജ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എംഎം മണി. ആനി രാജയെ പോലൊരു നേതാവിനെ വിമർശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ. എംഎം മണിയെ പാർട്ടി തിരുത്തിക്കണമെന്ന് കെ കെ രമ ട്വന്റി ഫോറിനോട് പറഞ്ഞു.

ഇടത് -സ്ത്രി പക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ പറഞ്ഞിരുന്നു. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. വാക്കുകൾ അത്യന്തം സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നത് കൊണ്ട് തന്നെയാണ് പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആനി രാജ പ്രതികരിച്ചു.

മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്ന് ആനി രാജ പറഞ്ഞു.

Read Also: കേരളമാണ് എന്റെ തട്ടകം, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് എട്ടാംവയസിൽ; എം.എം മണിക്കെതികെ ആനി രാജ

അതിനിടെ ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി രംഗത്തുവന്നിരുന്നു. കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ല. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവർ ഡൽഹിയിൽ അല്ലെ ഉണ്ടാക്കൽ, സിപിഐയുടെ പരാമർശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എംഎം മണിയുടെ പരാമർശം.

Story Highlights: K K Rema about M M Mani’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top