Advertisement

‘എംഎം മണിയുടെ പരാമർശം, പുതിയ വിവാദത്തിന് അടിസ്ഥാനമില്ല’; സ്‌പീക്കറുടെ തീരുമാനം അന്തിമം; കാനം രാജേന്ദ്രൻ

July 16, 2022
2 minutes Read

എംഎം മണിയുടെ പരാമർശം പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ കെ രമയ്‌ക്കെതിരായ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്‌പീക്കറാണ്. സ്‌പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.(kaanam rajendran support over mm mani)

അതേസമയം മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നത്. വിധവയാകുന്നത് വിധിയാണ് എന്ന് സിപി ഐഎം നേതൃത്യം പറയുന്നുണ്ടോ പിന്തിരിപ്പൻ ആശയങ്ങൾ പേറി നടക്കുന്നവരാണോ സിപി ഐഎം എന്നും അദ്ദേഹം ചോദിച്ചു.

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

അതേസമയം സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിലെ ചർച്ചകൾ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ കെ രമ പ്രതികരിച്ചു. സിപിഐഎമ്മിന്റെ തന്ത്രമാണിത്. ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നി. ആനി രാജയുടെ നിലപാട് കൃത്യമാണ്. കമ്യൂണിസ്റ്റ് നിലപാടാണ് ആനി രാജ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എംഎം മണി. ആനി രാജയെ പോലൊരു നേതാവിനെ വിമർശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ. എംഎം മണിയെ പാർട്ടി തിരുത്തിക്കണമെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു.

എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ് സിപിഐ ദേശീയ നേതാവ് ആനി രാജ പ്രതികരിച്ചു. വാക്കുകൾ അത്യന്തം സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നത് കൊണ്ട് തന്നെയാണ് പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആനി രാജ പ്രതികരിച്ചു.

Story Highlights: kaanam rajendran support over mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top