ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

സർക്കാർ പിന്തുണയുള്ള പദ്ധതികളിൽ കണ്ണുമടച്ച് നിക്ഷേപം നടത്താം. അതുകൊണ്ട് പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികളോട് ജനങ്ങൾക്ക് പ്രത്യേക ഇഷ്ടമാണ്. അത്തരമൊരു പദ്ധതിയെ കുറിച്ചാണ് പറയാൻ പോകുന്നത്. ( invest 95rs daily get back 14 lakhs )
ഗ്രാം സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സ്‌കീമാണ് ഇത്. 15 വർഷത്തേയും, 20 വർഷത്തേയും കാലാവധിയിൽ പദ്ധതി ലഭ്യമാണ്. 15 വർഷ പോളിസിയിൽ 6 വർഷം, 9 വർഷം, 12 വർഷം എന്നീ കാലയളവിലാണ് പണം പോളിസി ഉടമയ്ക്ക് ലഭിക്കുക. 20 വർഷത്തേക്കുള്ള പോളിസിയിൽ 8 വർഷം, 12 വർഷം, 16 വർഷം ഇടവേളകളിൽ പണം തിരികെ ലഭിക്കും. നിക്ഷേപകൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇടവേളകളിൽ തുക ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപിച്ച തുകയും ബോണസും ഒറ്റത്തവണയായി നിയമപരമായ അവകാശിക്ക് കൈമാറുകയാണ് ചെയ്യുക.
Read Also: മാസം 1,500 രൂപ അടവ്; നേടാം 35 ലക്ഷം രൂപ; ഇത് മികച്ച നിക്ഷേപം
ഇനി പദ്ധതിയിലൂടെ 14 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കണമെന്ന് പറയാം. ദിവസം 95 രൂപ നീക്കി വയ്ക്കണം, എങ്ങനെ മാസം 2,853 രൂപ. 25 വയസുള്ള നിക്ഷേപകൻ 7 ലക്ഷം രൂപ അഷ്വേർഡ് തുകയുള്ള പോളിസിയിൽ ചോരുമ്പോൾ 20 വർഷ പോളിസിയായതിനാൽ 8, 12, 16 വർഷത്തെ ഇടവേളകളിൽ ഉടമയ്ക്ക് പണം തിരികെ ലഭിക്കും. 7 ലക്ഷം രൂപയുടെ 20 ശതമാനമായ 1.4 ലക്ഷം രൂപയാണ് ഇക്കാലയളവിൽ നിക്ഷേപകന് ലഭിക്കുക. കാലവധി പൂർത്തിയാകുന്ന 20-ാം വർഷം അടച്ച തുകയിൽ 2.8 ലക്ഷം രൂപയാണ് ബാക്കിയുണ്ടാവുക. ഇതിനൊപ്പം 20 വർഷകാലവധിയിൽ ആകെ ബോണസായി 6.2 ലക്ഷം രൂപ ലഭിക്കും. ആകെ മൊത്തം 9.52 ലക്ഷം രൂപ ലഭിക്കും. മൂന്ന് ഇടവേളകളിൽ ലഭിച്ച 1.4 ലക്ഷം വീതം കണക്കിയാൽ, 4.2 ലക്ഷം കൂടി ഇതിനോട് ചേർക്കുമ്പോൾ 20 വർഷത്തെ പോളിസിയിലൂടെ ആകെ 13.72 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുമെന്ന് ചുരുക്കം.
Story Highlights: invest 95rs daily get back 14 lakhs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here