കോഴിക്കോട് മാവൂര്‍ പഞ്ചായത്തിന്റെ ഭരണം ആര്‍എംപിഐക്ക്; പ്രസിഡന്റ് പദവി ലീഗ് കൈമാറി

കോഴിക്കോട് മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് പദവി ആര്‍എംപിഐക്ക് കൈമാറി. ഭരണ സമിതിയിലെ ഏക ആര്‍എംപിഐ അംഗം ടി.രഞ്ജിത്താണ് പ്രസിഡന്റായി ചുമതലയേറ്റത്. മുന്നണി ധാരണ പ്രകാരമാണ് പ്രസിഡന്റ് പദവി ലീഗ് കൈമാറിയത്. ഇതോടെ ആര്‍എംപിഐ ഭരിക്കുന്ന പഞ്ചായത്ത് രണ്ടായി.
ഭരണ സമിതിയിലെ ഏക ആര്‍എംപിഐ അംഗം ടി.രഞ്ജിത്താണ് പ്രസിഡന്റായി ചുമതലയേറ്റത്. മുന്നണി ധാരണ പ്രകാരമാണ് പ്രസിഡന്റ് പദവി മുസ്ലിം ലീഗ് ആര്എംപിഐയ്ക്ക് കൈമാറിയത്. ഒരു വര്‍ഷത്തേക്കാണ് ആര്എംപിഐയ്ക്ക് പ്രസിഡന്റ് പദവി യുഡിഎഫ് നല്‍കിയിരിക്കുന്നത്. അവസാന രണ്ടരവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനാണ്. നിലവില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നതും ആര്‍എംപിഐ ആണ്. ഏറാമലയില്‍ അവസാന രണ്ടര വര്‍ഷം പ്രസിഡന്റ് പദവി ആര്എംപിഐയ്ക്ക് നല്‍കാനും ധാരണയുണ്ട്.
Story Highlights: mavoor grama panchayath president RMPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here