Advertisement

സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു

May 12, 2024
1 minute Read
Case filed against KS Hariharan for misogynistic remarks

ആർ എം പി കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഹരിഹരനെതിരെ ഡി.വൈഎഫ്ഐ ഡി.ജി പി ക്കും വടകര റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിലും കേസെടുക്കാൻ സാധ്യതയുണ്ട്. അതേ സമയം ഹരിഹരന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. ഹരിഹരനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സി.പി ഐ എമ്മും പൊലീസിനെ സമീപിച്ചേക്കും. കഴിഞ്ഞ ദിവസം വടകരയിൽ സിപിഐഎം വർഗീയത പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് യു.ഡി എഫും ആർഎംപിയും നടത്തിയ ജനകിയ ക്യാമ്പയിനിലായിരുന്നു ഹരിഹരൻ്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം.

Story Highlights : Case filed against KS Hariharan for misogynistic remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top