ഒരു സാൻഡ്വിച്ചിന്റെ പേരിൽ മോഡലിന് അടയ്‌ക്കേണ്ടി വന്ന പിഴ 1.43 ലക്ഷം രൂപ ! വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്

മണിക്കൂറുകൾ നീണ്ട വിമാനയാത്രയ്ക്കിടെ വിശക്കുക സ്വാഭാവികമാണ്. അങ്ങനെ വിശന്ന മോഡലിന് നൽകേണ്ടി വന്നത് 1.43 ലക്ഷം രൂപയാണ് ! ( model imposed with 1.43 lakh fine airport )
വിമാനത്തിൽ യൂറോപ്പിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതാണ് ഓസ്‌ട്രേലിയൻ മോഡൽ ജെസ്‌ക ലീ. പതിനൊന്ന് മണിക്കൂർ നീണ്ട ഫ്‌ളൈറ്റിന് സിംഗപ്പൂരിൽ ലേയോവർ ഉണ്ടായിരുന്നു. ഇതിനിടെ 12 ഇഞ്ച് ഉള്ള ഒരു സാൻഡ്വിച്ച് വാങ്ങിയിരുന്നു ജെസ്‌ക. ഇതിൽ പകുതി ജെസ്‌ക കഴിച്ചു തീർത്തു. ബാക്കി ആറ് ഇഞ്ച് വരുന്ന സാൻഡ്വിച്ച് പിന്നീട് കഴിച്ച് തീർക്കാമെന്ന് വിചാരിച്ച് ജെസ്‌ക്ക കൈയിൽ തന്നെ വച്ചു.
സിംഗപ്പൂരിൽ നിന്ന് ഓസ്‌ട്രേലിയയിൽ എത്തിയ ജെസ്‌ക്ക കൈയിലുണ്ടായിരുന്ന ബാഗും മറ്റും ഡിക്ലെയർ ചെയ്യുന്നതിനിടെ സാൻഡ്വിച്ച് ഡിക്ലെയർ ചെയ്തില്ല. സാൻഡ്വിച്ചല്ല മറിച്ച് അതിലെ ചിക്കനും ലെറ്റിയൂസുമാണ് വില്ലനായത്. ഇത് ഡിക്ലെയർ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് വിമാനത്താവള അധികൃതർ 2,664 ഡോളറാണ് പിഴ ചുമത്തിയത്.
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
ജെസ്‌ക തന്നെയാണ് ഇൻസ്റ്റഗ്രാം ലൈവിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. താൻ പിഴ അടച്ചുവെന്നും ഇത്ര ‘വിലപിടിപ്പുള്ള’ തെറ്റ് ഇനി ആരും ആവർത്തിക്കരുതെന്ന് ജെസ്‌ക്ക ഫോളോവേഴ്‌സിനോട് അഭ്യർത്ഥിച്ചു.
Story Highlights: model imposed with 1.43 lakh fine airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here