Advertisement

യു.കെയിൽ നേഴ്സ്: ഫാസ്റ്റ്‌ട്രാക്ക് റിക്രൂട്ടുമെന്റുമായി നോര്‍ക്ക റൂട്ട്‌സ്‌

July 16, 2022
2 minutes Read

ഇന്ത്യയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. യു.കെ എന്‍.എച്ച്.എസ് ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.

ബി.എസ.സി അഥവാ ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മൂന്ന് വര്‍ഷത്തിനകമുള്ള പ്രവര്‍ത്തി പരിചയമാണ് പരിഗണിക്കുന്നത്. ഒ.ഇ.ടി/ ഐ.ഇ.എല്‍.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നില്‍ നിശ്ചിത സ്‌കോര്‍ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോര്‍: ഐ.ഇ.എല്‍.ടി.എസ്-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒ.ഇ.ടിയില്‍ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗില്‍ സി പ്ലസും.

അഭിമുഖത്തില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ യു.കെയില്‍ എത്തിയ ശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറല്‍ ക്ലിനിക്കല്‍ എക്സാമിനേഷന്‍) വിജയിക്കേണ്ടതാണ്. ഒ.എസ്.സി.ഇ വിജയിക്കുന്നതു വരെ 24882 യൂറോ വാര്‍ഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതല്‍ 31534 യുറോ വരെയാണ് ശമ്പളം. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസള്‍ട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്സിംഗ്) സര്‍ട്ടിഫിക്കറ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടിവേഷന്‍ (കവറിങ്) ലെറ്റര്‍, ട്രാന്‍സ്‌ക്രിപ്ട്, പാസ്പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് സി ഇ ഒ അറിയിച്ചു.

Story Highlights: Norka Roots with Fasttrack Recruitment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top