Advertisement

പ്രധാനമന്ത്രി ഇന്ന് യുപിയിൽ: ‘ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ’ ഉദ്ഘാടനം ചെയ്യും

July 16, 2022
2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. ‘ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ’ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.30ന് ജലൗൺ ജില്ലയിലെ ഒറായി തഹസിൽദാർ കൈതേരി ഗ്രാമത്തിലാണ് പരിപാടി. ഏകദേശം 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ ദൈർഘ്യത്തിൽ എക്‌സ്‌പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്.

നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 29 നായിരുന്നു ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 28 മാസത്തിനുള്ളിൽ എക്‌സ്പ്രസ് വേയുടെ പണി പൂർത്തിയായി.

ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതലാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ആരംഭിക്കുന്നത്. ഇത് ഇറ്റാവ ജില്ലയിൽ കുദ്രെയ്ൽ ഗ്രാമത്തിന് സമീപമുള്ള ആഗ്ര-ലക്നൗ എക്‌സ്പ്രസ് വേയുമായി ലയിക്കുന്നത് വരെ വ്യാപിച്ച് കിടക്കുന്നു. യുപിയിലെ് ഏഴ് ജില്ലകളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൺ, ഔറയ്യ, ഇറ്റാവ എന്നിവയാണ് ഏഴ് ജില്ലകൾ.

Story Highlights: PM Modi to inaugurate Bundelkhand Expressway today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top