ടിപി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധം: രമേശ് ചെന്നിത്തല

ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന രമയുടെ പ്രസ്‌താവന വസ്തുതയാണ്. ടി പി കേസിൽ ഉമ്മൻചാണ്ടി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണ്. സിപിഐഎമ്മും ബിജെപിയും സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. ടിപി കേസ് അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഇതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.(ramesh chennithala against mm mani)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
ടിപി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രിയെങ്കിലും എം.എം.മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വേച്ഛാധിപത്യ നിലപാടാണ് രമയ്ക്ക് എതിരായ അവരുടെ പ്രതികരണത്തിൽ പ്രതിഫലിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും ഇപ്പോഴും എംഎം മണിയുടെ നിലപാടിനെ ന്യായികരിക്കുകയാണ്. ടി പിയുടെ രക്തം കുടിച്ചിട്ടും അവരുടെ പക തീരുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Story Highlights: ramesh chennithala against mm mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here