ലാറ്റിൻ പോപ് രാജാവ് റിക്കി മാർട്ടിനെതിരെ അനന്തിരവന്റെ ലൈംഗിക അതിക്രമ പരാതി

ലാറ്റിൻ പോപ് രാജാവ് റിക്കി മാർട്ടിനെതിരെ അനന്തിരവന്റെ ലൈംഗിക അതിക്രമ പരാതി. പോർട്ടോ റിക്കോ സ്വദേശിയായ 21 കാരനായ യുവാവാണ് റിക്കിക്കെതിരെ പരാതി നൽകിയത്. ഏഴ് മാസത്തോളം തന്നെ റിക്കി ലൈംഗികമായി ഉപയോഗിച്ചുവെന്ന് യുവാവ് മൊഴി നൽകി. ( sexual allegation against ricky martin )
എന്നാൽ റിക്കി മാർട്ടിന് അനന്തിരവനുമായി അത്തരമൊരു ബന്ധം ഇല്ലെന്ന് പോപ് താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ആരോപണം കള്ളമാണെന്നും ആരോപണം ഉന്നയിച്ച വ്യക്തിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും റിക്കി വ്യക്തമാക്കി.
Read Also: യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന ആരോപണം; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ്
ജൂലൈ 21ന് പോർട്ടോ റിക്കോ കോടതിയിൽ കേസിൽ വാദം ആരംഭിക്കും. യുവാവിന്റെ വാദം ശരിയെന്ന് കണ്ടെത്തിയാൽ 50 വർഷം തടവ് ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് ഇത്.
Story Highlights: sexual allegation against ricky martin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here